ടോറസ് അത്ലെറ്റിക്കോയിൽ തുടരും

- Advertisement -

മുൻ സ്പാനിഷ് സ്ട്രൈക്കർ ഫെർണാണ്ടോ ടോറസ് അത്ലെറ്റിക്കോ മാഡ്രിഡിൽ തുടരും. ടോറസ് ക്ലബ്ബ് വിട്ട് പോകുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു കൊല്ലത്തേക്ക് കൂടിയാണ് കരാർ നീട്ടിയിരിക്കുന്നത് . ട്രാൻസ്ഫെർ  വിലക്ക് നേരിടുന്ന അത്ലെറ്റിക്കോക്ക് ടോറസ് തുടരുന്നത് ആശ്വാസമാകും. ഗ്രീസ്മാനും ഗമെയ്റോയ്ക്കും പകരമിറങ്ങുന്ന ടോറസ് ഡിയാഗോ സിമിയോണിയുടെ സ്ക്വാഡിന്റെ ആഴം കൂട്ടും.

33 കാരനായ ‘എൽ നീനോ’ അത്ലെറ്റിക്കോ മാഡ്രിഡിന് വേണ്ടി 105 ഗോളുകൾ നേടിയിട്ടുണ്ട്. ഇതിൽ 28 എണ്ണം സിമിയോണിയുടെ കീഴിലാണ്. അത്ലെറ്റിക്കോയിലേക്കുള്ള ടോറസിന്റെ രണ്ടാം വരവാണിത്. പ്രീമിയർ ലീഗ് ക്ലബ്ബുകളായ ചെൽസിയിലും ലിവർപൂളിലും കളിച്ചതിനു ശേഷം 2015ൽ ആണ് AC മിലാനിൽ നിന്നും ടോറസ് വൈറ്റ് ആൻഡ് റെഡ്സിൽ എത്തിയത്. മെക്സിക്കൻ ലീഗായ ലീഗ MX ലേക്ക് ടോറസ് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement