Picsart 24 03 19 23 15 11 266

കോർതോക്ക് തിരിച്ചടി, വീണ്ടും പരിക്ക്, ഇനി ഈ സീസണിൽ കളിക്കില്ല

റയൽ മാഡ്രിഡ് ഗോൾ കീപ്പർ തിയോബോട്ട് കോർതോക്ക് തിരിച്ചടി. പറ്റിക്കിൽ നിന്ന് തിരിച്ചുവരാൻ ശ്രമിക്കുന്ന കോർതോയ്ക്ക് വീണ്ടും പരിക്കേറ്റതായി ക്ലബ് അറിയിച്ചു. പുതിയ പരിക്ക് മൂന്ന് മാസത്തോളം താരത്തെ പുറത്തിരുത്തും അതോടെ ഈ സീസണിൽ കോർതോ കളിക്കില്ല എന്ന് ഉറപ്പായി. സീസൺ തുടക്കത്തിൽ പരിക്കേറ്റതിനാൽ കോർതോ പുറത്തായിരുന്നു. പരിശീലനത്തിൽ തിരിച്ചെത്തിയ ആശ്വാസത്തിൽ ഇരിക്കെ ആണ് താരത്തിന് പുതിയ പരിക്ക് വില്ലനാകുന്നത്.

ഇടത് കാൽ മുട്ടിന്റെ ലിഗമന്റിന് ആണ് ബെൽജിയം താരത്തിന് നേരത്തെ പരിക്കേറ്റിരുന്നത്. പുതിയ പരിക്ക് വലുത് കാൽ മുട്ടിനാണ്. കോർതോയുടെ അഭാവത്തിൽ ലുനിൻ തന്നെയാകും സീസൺ അവസാനം വരെ റയൽ മാഡ്രിഡിന്റെ പ്രധാന ഗോൾ കീപ്പർ.

Exit mobile version