Site icon Fanport

ടെർ സ്റ്റേഗനും പരിക്ക്

ബാഴ്സലോണയ്ക്ക് കോപ ഡെൽ റേ ഫൈനലിന് മുന്നെ ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങളാണ്. സുവാരസും ഡെംബലെയും പരിക്കേറ്റ് സീസണിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇപ്പോൾ റ്റെർ സ്റ്റേഗനും പരിക്കേറ്റിരിക്കുകയാണ്. ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ടെർ സ്റ്റേഗൻ ഇനി ഈ സീസണിൽ കളിച്ചേക്കില്ല. ബാഴ്സലോണയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തുന്ന ടെർ സ്റ്റേഗന് ഈ ആഴ്ച നടക്കുന്ന ലാലിഗയിലെ അവസാന മത്സരത്തിൽ പങ്കെടുക്കില്ല എന്ന് ഉറപ്പായി.

ടെർ സ്റ്റേഗന്റെ അഭാവത്തിലെ സിലെസൻ ആകും ബാഴ്സലോണയുടെ വല സീസൺ അവസാനത്തിൽ കാക്കുക. ബാഴ്സലോണ വിടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച നിൽക്കുകയാണ് സിലെസൻ. മെയ് 25ന് വലൻസിയക്ക് എതിരെയാണ് ബാഴ്സലോണ കോപ ഡെൽ റേ ഫൈനൽ കളിക്കുക.

Exit mobile version