Site icon Fanport

കരാർ ചർച്ചയിൽ ഉടക്കി ടെർ സ്റ്റേഗനും ബാഴ്സലോണയും

ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ടെർ സ്റ്റെഗന്റെ കരാർ പുതുക്കനുള്ള ചർച്ചയിൽ ബാഴ്സലോണക്ക് തിരിച്ചടി. താരവും ക്ലബും തമ്മിൽ പുതിയ കരാറിൽ ഇനിയും ധാരണയിൽ എത്തിയില്ല. 5 തവണ ക്ലബും ടെർസ്റ്റേഗന്റെ ഏജന്റും തമ്മിൽ ചർച്ചകൾ നടത്തി എങ്കിലും ഇതുവരെ തീരുമാനം ആയില്ല.

താരം 10 മില്യൺ യൂറോ ഒരു വർഷം വേതനമായി വേണം എന്നാണ് ആവശ്യപ്പെടുന്നത്. അത് നൽകാൻ ബാഴ്സലോണ ഇതുവരെ തയ്യാറായിട്ടില്ല.2025വരെ ജർമ്മൻ ഗോൾ കീപ്പറെ ബാഴ്സലോണയിൽ നിർത്തുന്ന ഒരു പുതിയ കരാർ ക്ലബ് ടെർ സ്റ്റേഗനു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ താരം അത് നിരസിച്ചു.

2014ൽ ആയിരുന്നു ടെർസ്റ്റേഗൻ ബാഴ്സലോണയിൽ എത്തിയത്. അവസാന വർഷങ്ങളിൽ പകരം വെക്കാനില്ലാത്ത പ്രകടനം തന്നെ അദ്ദേഹത്തിന് കാഴ്ചവെക്കാൻ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം ഇതുവരെ നാലു ലാലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ടെർ സ്റ്റേഗൻ സ്വന്തമാക്കിയിട്ടുണ്ട്.

Exit mobile version