അഞ്ചു വർഷം കൂടെ ടെർ സ്റ്റെഗൻ ബാഴ്സലോണയുടെ വന്മതിൽ!

ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ടെർ സ്റ്റെഗന്റെ കരാർ പുതുക്കനുള്ള ചർച്ചകൾ അവസാനം വിജയം കണ്ടു. ടെർ സ്റ്റേഗൻ ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെക്കാൻ അംഗീകരിച്ചതായി ബാഴ്സലോണ പ്രസിഡന്റ് ബൊർതമെയു തന്നെ വ്യക്തമാക്കി. 2025വരെ ജർമ്മൻ ഗോൾ കീപ്പറെ ബാഴ്സലോണയിൽ നിർത്തുന്ന ഒരു പുതിയ കരാർ ആണ് ക്ലൻ ടെർ സ്റ്റേഗനു വാഗ്ദാനം ചെയ്തിരുന്നത്. പുതൊയ കരാർ ഒപ്പുവെച്ചത് ഉടൻ തന്നെ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

2014ൽ ആയിരുന്നു ടെർസ്റ്റേഗൻ ബാഴ്സലോണയിൽ എത്തിയത്. അവസാന വർഷങ്ങളിൽ പകരം വെക്കാനില്ലാത്ത പ്രകടനം തന്നെ അദ്ദേഹത്തിന് കാഴ്ചവെക്കാൻ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം ഇതുവരെ നാലു ലാലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ടെർ സ്റ്റേഗൻ സ്വന്തമാക്കിയിട്ടുണ്ട്. നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ ടെർ സ്റ്റേഗൻ.

Exit mobile version