Site icon Fanport

“ബുണ്ടസ് ലീഗ എല്ലാവരും പിന്തുടരേണ്ട മാതൃക”

ബുണ്ടസ് ലീഗ പുനരാരംഭിച്ചതിൽ താൻ അതീവ സന്തോഷവാൻ ആണെന്ന് ലാലിഗ പ്രസിഡന്റ് തെബാസ്. ബുണ്ടസ്ലീഗ കാണിച്ചു തന്ന മാതൃകയാണ് എല്ലാവരും പിന്തുടരേണ്ടത്. അവരുടെ നിലപാടുകൾ അത്രയ്ക്ക് ഉറച്ചതായിരുന്നു എന്നും തെബാസ് പറഞ്ഞു. ബുണ്ടസ് ലീഗ പ്രസിഡന്റുമായി താൻ സംസാരിച്ചിരുന്നു എന്നും അദ്ദേഹത്തെ അഭിനന്ദിച്ചു എന്നും തെബാസ് വ്യക്തമാക്കി. എന്നാൽ ലാലിഗ എപ്പോൾ പുനരാരംഭിക്കും എന്ന് അറിയില്ല എന്ന് തെബസ് പറഞ്ഞു.

എല്ലാം ഗവണ്മെന്റാണ് തീരുമാനിക്കേണ്ടത്. അവർ ആണ് ഒരു തീയതി പറയേണ്ടത് എന്നും തെബാസ് പറഞ്ഞു. ജൂൺ 12ന് ലീഗ് തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും തങ്ങൾ നടത്തിയിട്ടുണ്ട്. ഇനി ഗവണ്മെന്റ് ബാക്കി തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു‌. താരങ്ങളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും അവർക്കും കളി തുടങ്ങാനാണ് ആഗ്രഹം എന്നും തെബാസ് പറഞ്ഞു.

Exit mobile version