സുവാരസിന്റെയും പൗളീഞ്ഞോയുടെയും മികവിൽ ബാഴ്സക്ക് ജയം

- Advertisement -

പൗളീഞ്ഞോയും സുവാരസും ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ബാഴ്സക്ക് തകർപ്പൻ ജയം. എതിരില്ലാത്ത 4 ഗോളുകൾക്കാണ് ബാഴ്സ ഡി പോർട്ടിവോ ലകൊരൂനക്കെതിരെ  ജയിച്ചത്. ജയത്തോടെ 42 പോയിന്റുള്ള ബാഴ്സ രണ്ടാം സ്ഥാനക്കാരായ അത്ലറ്റിക്കോയുമായി 6 പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് നില ഉറപ്പിച്ചു. മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും സുവാരസിന്റെയും പൗളീഞ്ഞോയുടെയും മികച്ച പ്രകടനം ബാഴ്സക്ക് തുണയാവുകയായിരുന്നു.

മത്സരത്തിന്റെ 23 ആം മിനുട്ടിൽ അലക്‌സ് വിദാൽ പരിക്കേറ്റ് പുറത്തായപ്പോൾ പകരക്കാരനായി അൽകാസറാണ് ഇറങ്ങിയത്. 29 ആം മിനുട്ടിൽ മെസ്സിയുടെ പാസ്സ് ഗോളാക്കി സുവാരസാണ് ബാഴ്സയുടെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട്  41 ആം മിനുട്ടിൽ പൗളീഞ്ഞോ അവരുടെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സുവാരസ് മത്സരത്തിലെ രണ്ടാം ഗോൾ നേടി ബാഴ്സയുടെ ലീഡ് രണ്ടാക്കി. 70 ആം മിനുട്ടിൽ ബാഴ്സക്ക് ലഭിച്ച പെനാൽറ്റി മെസ്സി എടുത്തെങ്കിലും  ലകൊരൂന ഗോൾ കീപ്പർ തടുത്തു. പക്ഷെ ഏറെ വൈകാതെ 75 ആം മിനുട്ടിൽ പൗളീഞ്ഞോ ബാഴ്സയുടെ നാലാം ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു.
23 ആം തിയതി റയൽ മാഡ്രിഡിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement