Site icon Fanport

സൂപ്പർ കോപ, ബാഴ്സലോണ ജിദ്ദയിലേക്ക്, ടെർ സ്റ്റേഗൻ ഇല്ല

ഈ ആഴ്ച മുതൽ നടക്കുന്ന സ്പാനിഷ് സൂപ്പർ കോപ മത്സരങ്ങൾക്കായി ബാഴ്സലോണ ടീം സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കും. ജിദ്ദയിൽ വെച്ചാണ് ഇത്തവണ സ്പാനിഷ് സൂപ്പർ കോപ നടക്കുന്നത്‌. ജിദ്ദയിലേക്ക് യാത്ര തിരിക്കുന്ന ബാഴ്സലോണ സ്ക്വാഡ് ഇന്ന് ക്ലബ് പുറത്തിവിട്ടു‌. പരിക്കേറ്റ ടെർ സ്റ്റെഗൻ ബാഴ്സലോണക്ക് ഒപ്പം യാത്ര ചെയ്യുന്നുല്ല. നെറ്റോ ആകും ബാഴ്സലോണയുടെ വല കാക്കുക.

ടെർ സ്റ്റേഗൻ മാത്രമല്ല ആർതുർ, ഡെംബലെ എന്നിവരും പരിക്ക് കാരണം ടീമിനൊപ്പം ഇല്ല. സെമി പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് ബാഴ്സലോണ നേരിടുക. മറ്റൊരു സെമിയിൽ റയൽ മാഡ്രിഡും വലൻസിയയും തമ്മിലും ഏറ്റുമുട്ടും. ജനുവരി 8 മുതൽ 12 വരെയാണ് സ്പാനിഷ് വമ്പന്മാർ സൗദിയിൽ ഉണ്ടാവുക.

Exit mobile version