“ഇതെന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾ‍” – സുവാരസ്

- Advertisement -

ബാക്ക് ഹീൽ ഗോളുമായി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കഴിഞ്ഞു ബാഴ്സയുടെ ഉറൂഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസ്. ലാ ലിഗയിൽ റയൽ മയ്യോർക്കക്കെതിരെ നേടിയ ആദ്യ പകുതിയിലെ ബാക്ക് ഹീൽ ഗോളാണ് ഇന്ന് ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്. ബാഴ്സലോണയുടെ ടീം എഫർട്ടിന്റെ മികച്ചൊരുദ്ദാഹരണം ഈ ഗോളിലൂടെ കാണാൻ കഴിഞ്ഞിരുന്നു. അതേ സമയം തന്റെ കരിയറിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നാണ് ഇന്നതേത് എന്നാണ് ലൂയിസ് സുവാരസ് പറഞ്ഞത്.

അന്റോണിൻ ഗ്രീസ്മാനും ഹാട്രിക്ക് മെസ്സികും ഒപ്പം മയ്യോർക്കക്കെതിരെ 5-2 ന്റെ വമ്പൻ ജയത്തിന്റെ ഭാഗമാകാൻ സുവാരസിന് കഴിഞ്ഞിരുന്നു. അത്തരമൊരു സിറ്റുവേഷനിൽ ബാക്ക് ഹീൽ ഗോളല്ലാതെ വേറെ ഓപ്ഷൻ ഉണ്ടായിരുന്നില്ല എന്നാണ് സുവാരസിന്റെ അഭിപ്രായം. ഇന്നത്തെ ഗോളോടു കൂടി ലാ ലീഗയിൽ സുവാരസ് കളിച്ച എല്ലാ ടീമുകൾക്കെതിരെയും ഗോളടിച്ചു കഴിഞ്ഞു. എൽ ക്ലാസിക്കോ അടുക്കുമ്പോളേക്ക് മികച്ച ഫോമിലാണ് ബാഴ്സലോണ. പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ബാഴ്സലോണ.

Advertisement