Site icon Fanport

കഴിഞ്ഞ മാസം മെസ്സി, ഇപ്പോൾ സുവാരസ്, ലാലിഗ പുരസ്കാരം ബാഴ്സയിലേക്ക് തന്നെ

ലാലിഗയിൽ ഒക്ടോബറിലെ മികച്ച താരത്തിനുള്ള അവാർഡ് സുവാരസിന് സ്വന്തം. തുടർച്ചയായ രണ്ടാം മാസമാണ് മികച്ച താരത്തിനുള്ള പുരസ്കാരം ബാഴ്സലോണയിലേക്ക് തന്നെ എത്തുന്നത്. സെപ്റ്റംബറിൽ മെസ്സി ആയിരുന്നു ലാലിഗയിലെ താരം. ഒക്ടോബർ എൽ ക്ലാസിക്കോയിൽ അടക്കം നടത്തിയ പ്രകടനമാണ് സുവാരസിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.

ഒക്ടോബറിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും സുവാരസ് ബാഴ്സക്കായി നേടിയിരുന്നു. ആയിരുന്നു മെസ്സിയുടെ ഗോളുകൾ. അതിൽ മെസ്സിയുടെ അഭാവത്തിൽ എൽ ക്ലാസിക്കോയിൽ നേടിയ ഹാട്രിക്കും ഉണ്ട്. അന്ന് റയലിനെ 5-1ന് തോൽപ്പിക്കാൻ സുവാരസിന്റെ മികവു കൊണ്ടാണ് ബാഴ്സക്കായത്. ബാഴ്സലോണയും റയൽ ബെറ്റിസുമായി തമ്മിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി സുവാരസിന് ഈ പുരസ്കാരം നൽകും.

Exit mobile version