സുവാരസിനെ പരിക്ക് അലട്ടുന്നു, രണ്ട് മാസത്തോളം പുറത്തിരുന്നേക്കാം

- Advertisement -

ബാഴ്സലോണയുടെ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി കൊണ്ട് സുവാരസിന് പരിക്ക്. അവസാന കുറേ മത്സരങ്ങൾ പരിക്ക് സഹിച്ചായിരുന്നു താരം കളിച്ചത്. പരിക്ക് ഭേദമാകണമെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ശസ്ത്രക്രിയ ഇപ്പോൾ നടത്താൻ ബാഴ്സലോണ തയ്യാറാകുമോ എന്ന് വ്യക്തമല്ല.

ശസ്ത്രക്രിയ നടത്തുകയാണെങ്കിൽ രണ്ട് മാസത്തോളം സുവാരസിന് പുറത്തിരിക്കേണ്ടി വരും. അത് ലീഗിലെ അതിനിർണായക മത്സരങ്ങളിൽ സുവാരസിനെ പുറത്തിരുത്തും. ഇതാണ് ശസ്ത്രക്രിയ നടത്തണോ എന്ന് ബാഴ്സലോണ സംശയിക്കാൻ കാരണം. സുവാരസ് ഈ സീസണികം മികച്ച ഫോമിലാണ് ഉള്ളത്. നേരത്തെ സീസൺ തുടക്കത്തിലും സുവാരസിന് പരിക്ക് നേരിടേണ്ടി വന്നിരുന്നു. സുവാരസിന് സീസൺ തുടക്കവും നഷ്ടമായിരുന്നു.

Advertisement