” ഗോൾ സെലിബ്രേഷൻ ബാഴ്സലോണ പരീശീലകനെതിരെ ആയിരുന്നില്ല”

ലാ ലീഗയിൽ ബാഴ്സലോണക്കെതിരായ മത്സരത്തിനിടെ നടത്തിയ ഗോൾ സെലിബ്രേഷൻ ബാഴ്സലോണ പരീശീലകനെതിരെ ആയിരുന്നില്ലെന്ന് ലുയിസ് സുവാരെസ്. അത് ബാഴ്സലോണ പരിശീലകൻ റോണാൾഡ് കൊമാനെ ഉദ്ദേശിച്ചുള്ള ആംഗ്യമായിരുന്നില്ല, ഞാനിപ്പോളും പഴയ ഫോൺ നമ്പർ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ബാഴ്സലോണയിൽ എന്നെ അറിയുന്നവരോടുള്ള സന്ദേശമായിരുന്നു എന്നും സുവാരസ് കൂട്ടിച്ചേർത്തു. ബാഴ്സലോണയോടുള്ള ബഹുമാനം കാരണം താൻ ഗോൾ സെലിബ്രേഷൻ പൂർണമായും നടത്തിയിട്ടുമില്ലെന്ന് സുവരാസ് ആവർത്തിക്കുകയും ചെയ്തു.

ഇന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡിനോട് ബാഴ്സലോണ പരാജയപ്പെട്ടത്. ഒരു അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ് നിന്നതും സുവാർസായിരുന്നു. ലിവർപൂളിൽ നിന്നും 2014ൽ ബാഴ്സയിൽ എത്തിയ സുവാരസ് 283 മത്സരങ്ങളിൽ നിന്നും 195 ഗോളുകളാണ് അടിച്ച് കൂട്ടിയത്. അപ്രതീക്ഷിതമായി ക്യാമ്പ് നൗ വിട്ട സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിൽ മിന്നും ഫോമിലാണ്. കഴിഞ്ഞ സീസണിൽ സിമിയോണിക്കും അത്ലറ്റിക്കോ മാഡ്രിഡിനുമൊപ്പം ലാ ലീഗ കിരീടമുയർത്താനും സുവാരസിനായി.