Site icon Fanport

“സുവാരസിന് ഒപ്പം ബാഴ്സലോണ അറ്റാക്കിൽ ഇറങ്ങാൻ കാത്തിരിക്കുന്നു”

സുവാരസ് പരിക്ക് മാറി എത്തുന്നതിൽ താൻ ഏറെ സന്തോഷവാൻ ആണെന്ന് ബാഴ്സലോണ സ്ട്രൈക്കർ ബ്രെത്വൈറ്റ്‌. സുവാരസിന് പരിക്കേറ്റതിനാൽ ആയിരുന്നു ബ്രെത്വൈറ്റിനെ ബാഴ്സലോണ സൈൻ ചെയ്തിരുന്നത്. ഇപ്പോൾ സുവാരസ് മടങ്ങി എത്തുന്നതോടെ ബ്രെത് വൈറ്റിന് അവസരം കുറയാൻ ആണ് സാധ്യത. എങ്കിലും സുവാരസിന്റെ വരവിനായി കാത്തു നിൽക്കുക ആണെന്ന് ബ്രെത് വൈറ്റ് പറയുന്നു. താൻ വരുമ്പോൾ സുവാരസിന് പരിക്കായിരുന്നു‌‌ ഇപ്പോൾ സുവാരസിനൊപ്പം പരിശീലനം നടത്താൻ പറ്റുന്നു എന്നതിൽ സന്തോഷവാനാണ്. അദ്ദേഹം പറഞ്ഞു ‌

ഇനി കളത്തിൽ സുവാരസിനൊപ്പം ഇറങ്ങുന്നതാണ് ഉറ്റുനോക്കുന്നത്. സുവാരസ് വലിയ താരമാണ്. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് തനിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ബ്രെത് വൈറ്റ് പറഞ്ഞു. ബാഴ്സലോണയിലെ പരിശീലനങ്ങൾ താൻ മുമ്പ് ഉണ്ടായിരുന്ന ക്ലബുകളിൽ നിന്നൊക്കെ വ്യത്യസ്ഥമാണെന്നും ഇത് തന്നെ മെച്ചപ്പെടുത്തുന്നുണ്ട് എന്നും ബ്രെത്വൈറ്റ് പറയുന്നു.

Exit mobile version