സുവാരസിന്റെ ഇരട്ട ഗോളുകളിൽ അത്ലറ്റിക്കോ മാഡ്രിഡ് തിരിച്ചുവരവ്

20210122 095949
Credit: Twitter
- Advertisement -

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരും. ഇന്നലെ ആവേശകരമായ പോരാട്ടത്തിൽ ഐബറിനെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്‌. എവേ മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. മത്സരത്തിന്റെ 12ആം മിനുട്ടിൽ ആയിരുന്നു ഐബറിന്റെ ഗോൾ. ഒരു പെനാൾട്ടിയിൽ നിന്ന് ഡിമിട്രോവിചാണ് ഐബറിന് ലീഡ് നൽകിയത്.

സുവാരസ് ആണ് അത്ലറ്റിക്കോയുടെ തിരിച്ചടി മുന്നിൽ നിന്ന് നയിച്ചത്. 40ആം മിനുട്ടിൽ ആയിരുന്നു സുവാരസിന്റെ ആദ്യ ഗോൾ. മത്സരത്തിന്റെ 89ആം മിനുട്ടിൽ ആയിരുന്നു സുവാരസ് വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ 17 മത്സരങ്ങളിൽ 44 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഇത് സിമിയോണിയുടെ ടീമിന്റെ തുടർച്ചയായ ഏഴാം വിജയമാണ്. രണ്ടമാതുള്ള റയൽ മാഡ്രിഡിനേക്കാൾ 7 പോയിന്റ് ലീഡ് ഉണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്.

Advertisement