
- Advertisement -
സെവിയ്യക്കെതിരായ ലാ ലീഗ മത്സരത്തിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് റയൽ മാഡ്രിഡ് കോച്ച് സിദാൻ. ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനൽ മുൻപിൽ കണ്ടു കൊണ്ടാണ് സിദാൻ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപ് റയൽ മാഡ്രിഡിന് മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്ക മോഡ്രിച്ച്, മാഴ്സെലോ, കീലോർ നവാസ്, ടോണി ക്രൂസ്, റാഫേൽ വരാനെ തുടങ്ങിയ പ്രമുഖർക്കാണ് സിദാൻ വിശ്രമം അനുവദിച്ചത്. ഇതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എൽ ക്ലാസ്സിക്കോയിലേറ്റ പരിക്ക് മൂലം വിശ്രമത്തിലാണ്. താരം ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഉണ്ടാവുമെന്ന് നേരത്തെ സിദാൻ പറഞ്ഞിരുന്നു. ഇവർക്ക് പുറമെ പരിക്കേറ്റ ഡാനി കാർവഹാളും ഇസ്കോയും ടീമിൽ ഇടം നേടിയിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement