മാഴ്സെലോയും നികുതി വെട്ടിപ്പ് വിവാദത്തിൽ

റയൽ മാഡ്രിഡിന്റെ പ്രതിരോധതാരം മാഴ്സെലോയും നികുതി വെട്ടിപ്പ് വിവാദത്തിൽ. ബ്രസീലിയൻ താരത്തിന്റെ ഇമേജ് റൈറ്റ്‌സുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് ആണ് അധികൃതരുടെ മുൻപിൽ എത്തിയിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 4 ലക്ഷത്തോളം യൂറോ മാഴ്‌സെല്ലോ വെട്ടിച്ചു എന്നാണ്. 2013 മുതലുള്ള ഇമേജ് റൈറ്റ്‌സാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്.

29 കാരനായ താരം ആരോപണങ്ങൾ എല്ലാം നിഷേധിച്ചിരിക്കുകയാണ്. എന്നാൽ സ്പാനിഷ് അധികൃതർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. റയൽ മാഡ്രിഡിന്റെ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോയും നികുതി വെട്ടിപ്പ് ആരോപണങ്ങൾ നേരിട്ടിരുന്നു. റൊണാൾഡോക്ക് എതിരെയും ഇമേജ് റൈറ്റ്സിന്റെ പേരിലാണ് ആരോപണങ്ങൾ ഉണ്ടായിരുന്നത്. 2007 മുതൽ റിയാലിന്റെ താരമാണ് മാഴ്‌സെല്ലോ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമലിംഗയില്ലാതെ ശ്രീലങ്ക പാക്കിസ്ഥാനെതിരെ ഏകദിനങ്ങള്‍ക്ക്
Next articleയുമുംബയെ തകര്‍ത്തെറിഞ്ഞ് ഹരിയാന സ്റ്റീലേഴ്സ്