സ്പാനിഷ് സൂപ്പർ കപ്പ് ജനുവരിയിൽ സൗദിയിൽ വെച്ച് നടക്കും, സ്പെയിനിലെ നാലു വൻ ക്ലബുകൾ പങ്കെടുക്കും

20210524 160100
- Advertisement -

സ്പാനിഷ് വമ്പന്മാർ ഒരിക്കൽ കൂടെ സൗദി അറേബ്യയിലേക്ക് യാത്രയാകും. സ്പെയിനിലെ കപ്പ് പോരാട്ടമായ സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങൾ കഴിഞ്ഞ വർഷം മുതൽ മൂന്നു വർഷത്തേക്ക് സൗദി അറേബ്യയിൽ വെച്ച് നടത്താൻ തീരുമാനമായിരുന്നു. അതിന്റെ ഭാഗമായാണ് ഇത്തവണയും സൂപ്പർ കപ്പ് സൗദിയിൽ വെച്ച് നടത്തുന്നത്.

രണ്ട് സെമി ഫൈനലും ഒരു ഫൈനലുമായി മൂന്നു മത്സരങ്ങളാണ് സ്പാനിഷ് സൂപ്പർ കപ്പിൽ ഉണ്ടാവുക. ഇത്തവണയും ജനുവരിയി ആകും മത്സരങ്ങൾ. ലലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ്, ലീഗ് റണ്ണേഴ്സ് അപ്പായ റയൽ മാഡ്രിഡ്, കോപ ഡെൽ റേ ജേതാക്കളായ ബാഴ്സലോണ, റണ്ണേഴ്സ് അപ്പായ അത്ലറ്റിക് ബിൽബാവോ എന്നിവരാകും ഇത്തവണ സൂപ്പർ കപ്പിൽ കളിക്കുക. കഴിഞ്ഞ സീസണിൽ അത്ലറ്റിക് ബിൽബാവോ ആയിരുന്നു സൂപ്പർ കപ്പ് നേടിയത്.

Advertisement