Site icon Fanport

ഇന്ന് മാഡ്രിഡ് ഡെർബി, സ്പെയിനിൽ തീപാറും

ഇന്ന് സ്പെയിനിൽ മാഡ്രിഡ് ഡെർബി നടക്കും. ലാലിഗയിൽ നടക്കുന്ന ആവേശകരമായ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് റയലും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്നത്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് ഇന്നും വിജയിച്ച് ആ സ്ഥാനത്ത് തുടരാൻ ആകും ആഗ്രഹിക്കുന്നത്.

അവസാനമായി സൂപ്പർ കോപ ഫൈനലിൽ ആയിരുന്നു ഈ മാഡ്രിഡ് ശക്തികൾ ഏറ്റുമുട്ടിയിരുന്നത്. അന്ന് അത്ലറ്റിക്കോയെ തോൽപ്പിച്ച് കിരീടം ഉയർത്താൻ റയൽ മാഡ്രിഡിനായിരുന്നു. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിലാണ് കളിക്കുന്നത് എന്നത് സിദാന്റെ ടീമിന് ശക്തിയാകും. മികച്ച ഡിഫൻസും റയലിന്റെ കരുത്താണ്. മറുവശത്ത് അത്ലറ്റിക്കോ മാഡ്രിഡിന് ഗോളടിക്കാൻ ആളില്ലാതെ നിൽക്കുകയാണ്.

ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുന്നത്‌. ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ് ഉള്ളത്.

Exit mobile version