തിങ്കളാഴ്ച മുതൽ സ്പെയിനിൽ ടീമായി പരിശീലനങ്ങൾ ആകാം

സ്പെയിനിൽ നിന്ന് കൂടുതൽ നല്ല വാർത്തകൾ ഫുട്ബോൾ പ്രേമികളെ തേടി എത്തുന്നു. തിങ്കളാഴ്ച മുതൽ ലാലിഗയിലെ എല്ലാ ടീമുകൾക്കും സംഘം ചേർന്ന് പരിശീലനങ്ങൾ ആകാം. 14 പേര് അടങ്ങുന്ന രണ്ട് ഗ്രൂപ്പായി പരിശീലനം നടത്താൻ ക്ലബുകൾക്ക് ലാലിഗയും സർക്കാറും അനുമതി നൽകി. കഴിഞ്ഞ ആഴ്ച മുതൽ ക്ലബുകൾ താരങ്ങളെ ഒറ്റയ്ക്ക് പരിശീലനം നടത്താൻ അനുവദിച്ചിരുന്നു.

ഇനി ഒരാഴ്ച കൂടെ കഴിഞ്ഞാൽ പരിശീലനത്തിനുള്ള മുഴുവൻ നിയന്ത്രണങ്ങളും എടുത്ത് കളയും. ജൂൺ 20ന് മുമ്പ് ലീഗ് പുനരാരംഭിക്കാൻ ആണ് ലാലിഗയുടെ ഇപ്പോഴത്തെ തീരുമാനം. അതിനു മുമ്പ് താരങ്ങൾ ഒക്കെ ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന് ക്ലബുകൾ കരുതുന്നു. ജർമ്മനിയിൽ കഴിഞ്ഞ ദിവസം ബുണ്ടസ് ലീഗ പുനരാരംഭിച്ചിരുന്നു. ഇറ്റലിയിലും തിങ്കളാഴ്ച മുതൽ ടീമുകൾക്ക് ഒരുമിച്ചു പരിശീലനം നടത്താൻ അനുമതിയുണ്ട്.

Exit mobile version