തുടർച്ചയായ ആറാം വിജയം, വലൻസിയ ബാഴ്സക്ക് തൊട്ടരികെ

ലാലിഗയിൽ മികച്ച ഫോം തുടരുന്ന വലൻസിയക്ക് തുടർച്ചയായ ആറാം വിജയം. ഇന്ന് നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അലാവസിനെ തോൽപ്പിച്ചു. വിജയത്തോടെ 24 പോയിന്റുമായി വലൻസിയ ബാഴ്സലോണക്ക് തൊട്ടരികിൽ എത്തി. ബാഴ്സലോണക്ക് 25 പോയിന്റാണുള്ളത്.

ആറു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ നേടിയ ഇറ്റാലിയൻ സ്‌ട്രൈക്കർ സിമോൻ സാസയുടെ ഗോളിൽ 34ആം മിനിറ്റിൽ തന്നെ വലൻസിയ ലീഡ് നേടിയിരുന്നു. എന്നാൽ 49ആം മിനിറ്റിൽ അലക്സിസിലൂടെ അലാവസ് സമനില നേടി. 66ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി റോഡ്രിഗോ വലൻസിയയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലർത്തിയാണ് വലൻസിയ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ വലൻസിയ രണ്ടാം സ്ഥാനം നിലർത്തിയപ്പോൾ അലാവസ് ലീഗിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓൾഡ് ട്രാഫോഡിൽ സ്പർസിനെ വീഴ്ത്തി യൂണൈറ്റഡ്
Next articleസെമിയില്‍ പുറത്തായി സിന്ധു, യമാഗൂച്ചി ഫൈനലില്‍