ഇത് റൊണാൾഡോയിൽ നിൽക്കില്ല, സിദാനെതിരെയും നടപടി വരുന്നു

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ റയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാനും സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ കടുത്ത നടപടികൾ നേരിടേണ്ടി വന്നേക്കും. റയലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോയ്ക്ക് മൽസരത്തിൽ റെഡ് കാർഡും അതിനുശേഷം 5 മൽസരങ്ങളിൽ വിലക്കും വിധിച്ച നടപടിയെ ശക്തമായ ഭാഷയിലാണ് സിനദിൻ സിദാൻ വിമർശിച്ചത്. പ്രസ്സ് കോൺഫറൻസിൽ വെച്ച് നടത്തിയ ഈ വിമർശനത്തിന്റെ പേരിലാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ നടപടിക്കൊരുങ്ങുന്നത്.

സിദാനെതിരെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക സമിതി അന്വേഷണം തുടങ്ങിയെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിദാനിൽ നിന്നും അച്ചടക്ക സമിതി പിഴയീടാക്കാൻ ആണ് സാധ്യതകൾ കൂടുതൽ. ഒഫീഷ്യലുകളെ വിമർശിച്ചതിന് അച്ചടക്ക നടപടികൾ നേരിടുന്ന ആദ്യ വ്യക്തിയല്ല സിനദിൻ സിദാൻ. ബാഴ്സലോണയുടെ പ്രതിരോധതാരം ജറാഡ് പിക്ക്യും നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഹോസെ മൗറീഞ്ഞ്യോയും മുൻപ് പിഴയൊടുക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement