ഗോൾ മഴയുമായി സെവിയ്യ ലാലിഗയിൽ ഒന്നാമത്

20211024 192829

ലൊപറ്റെഗിയുടെ സെവിയ്യ ഒരിക്കൽ കൂടെ ലാലിഗ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ലെവന്റെയ്ക്ക് എതിരെ ഗോൾ അടിച്ചു കൂട്ടികൊണ്ട് സെവിയ്യ ലാലിഗയുടെ തലപ്പത്തേക്ക് മുന്നേറി. ഇന്ന് മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് സെവിയ്യ വിജയിച്ചത്. ഇന്ന് ആദ്യ 24 മിനുട്ടിൽ തന്നെ സെവിയ്യ 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. എട്ടാം മിനുട്ടിൽ ടോറസും, 24ആം മിനുട്ടിൽ റാഫ മിറും ആണ് ലെവന്റയ്ക്ക് തുക്കത്തിൽ തന്നെ പ്രഹരം നൽകിയത്.

33ആം മിനുട്ടിൽ മൊറാൽസ് ഒരു ഗോൾ മടക്കി എങ്കിലും 38ആം മിനുട്ടിലെ കാർലോസിന്റെയും 50ആം മിനുട്ടിൽ ഹദിദിടെയും ഗോളുകളും സെവിയ്യയെ 4-1ന് മുന്നിൽ എത്തിച്ചു. 55ആം മിനുട്ടിൽ വീണ്ടും മൊറാലസ് ഗോളടിച്ചു, പിന്നാലെ 62ആം മിനുട്ടിൽ മലേറോയും ഗോളടിച്ചതോടെ സ്കോർ 4-3 എന്നായി. ഇത് സമ്മർദ്ദം ഉയർത്തി എങ്കിലും 64ആം മിനുട്ടിൽ റെഗെസിന്റെ ഗോൾ സെവുയ്യയുടെ 5-3ന്റെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ 20 പോയിന്റുമായി സെവിയ്യ ലീഗിൽ ഒന്നാമത് എത്തി.

Previous article” ബെഞ്ചിലിരിക്കുന്ന ഡിഫന്ററാവില്ല, ബാഴ്സലോണയിൽ തന്നെ വിരമിക്കും “
Next articleഅന്റോണിയോ തന്നെ താരം, സ്പർസിനെ തോൽപ്പിച്ച് വെസ്റ്റ് ഹാം ആദ്യ നാലിൽ