സെവിയ്യ ഡാർബിയോടെ ലാലിഗ പുനരാരംഭിക്കും

- Advertisement -

ലാലിഗ സീസൺ പുനരാരംഭിക്കുന്നത് സെവിയ്യ ഡാർബിയോടെ ആയിരിക്കും എന്ന് ലാലിഗ പ്രസിഡന്റ് തെബാസ്. ജൂൺ 11ന് സെവിയ്യെ ഡാർബിയോടെ ലീഗ് പുനരാരംഭിക്കാൻ ആണ് ഇപ്പോൾ ആലോചിക്കുന്നത് എന്ന് തെബാസ് പറഞ്ഞു. റയൽ ബെറ്റിസും സെവിയ്യെയും തമ്മിലുള്ള ഡാർവി സ്പെയിനിലെ മുഴുവൻ ജനങ്ങൾക്കും ആവേശം നൽകുന്നത് മത്സരമായിരിക്കും. അതാണ് ഈ മത്സരം കൊണ്ട് ലീഗ് പുനരാരംഭിക്കാൻ ശ്രമിക്കുന്നത് എന്നും തെബാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം സ്പാനിഷ് പ്രസിഡന്റ് ലാലിഗ മത്സരങ്ങൾ ജൂൺ 8മുതൽ ആരംഭിക്കാം എന്ന് പറഞ്ഞിരുന്നു. സ്പാനിഷ് ഫുട്ബോൾ അസോസിയേഷനും ഈ തീരുമാനം അംഗീകരിച്ചിരുന്നു. ഇത് ജൂൺ 11 ആക്കി മികച്ച തുടക്കം ലീഗിന് ഒരുക്കാൻ ആണ് തെബാസ് ആലോചിക്കുന്നത്. ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ഇടയിൽ ലീഗ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് തെബാസ് പറഞ്ഞു. ഇനി 11 റൗണ്ട് മത്സരങ്ങൾ ആണ് ലീഗിൽ ബാക്കിയുള്ളത്.

Advertisement