Site icon Fanport

ആറടിച്ച് അരങ്ങ് തകർത്ത് സെവിയ്യ

സ്‌പെയിനിൽ സെവിയ്യക്ക് തകർപ്പൻ ജയം. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് സെവിയ്യ ലെവന്റെയെ പരാജയപ്പെടുത്തിയത്. യെഡ്ഡറിന്റെ ഹാട്രിക്കാണ് സെവിയ്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. കരിക്കോ, ആന്ദ്രേ സിൽവ, സരബിയ എന്നിവരാണ് സെവിയ്യക്ക് വേണ്ടി മറ്റു ഗോളുകൾ നേടിയത്. റോജർ മാർട്ടി മോസസ് സിമിയോൺ എന്നിവരാണ് ലെവന്റയ്ക്ക് വേണ്ടി ഗോളടിച്ചത്.

ബെൻ യെഡ്ഡറിന്റെ ഗോളോട് കൂടിയാണ് എട്ടു ഗോൾ ത്രില്ലറിന്റെ ആരംഭം. എന്നാൽ അടുത്ത മിനുട്ടിൽ റോജർ മാർട്ടിയുടെ ഗോളിലൂടെ ലെവന്റെ തിരിച്ചടിച്ചു. അടുത്ത ഡാനിയൽ കരിക്കോയുടെ അവസരമായിരുന്നു. ലീഡുയർത്തിയ സെവിയ്യ പിന്നീട് യെഡ്ഡറിന്റെ ഗോളുകളുടെ പിൻബലത്തിൽ മൂന്ന് ഗോൾ ലീഡ് നേടി. ആദ്യ പകുതിയിൽ അഞ്ചും രണ്ടാം പകുതിയിൽ മൂന്നും ഗോളുകളാണ് പിറന്നത്. ലാ ലീഗയിൽ നിലവിൽ ആറാം സ്ഥാനത്താണ് സെവിയ്യ.

Exit mobile version