Site icon Fanport

ലാ ലീഗയിൽ സെവിയ്യക്ക് തുടർച്ചയായ മൂന്നാം ജയം

ലാ ലീഗയിൽ തുടർച്ചയായ മൂന്നാം ജയവുമായി സെവിയ്യ കുതിപ്പ് തുടരുന്നു. നിലവിൽ റയലിനും ബാഴ്‌സയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് സെവിയ്യ. ലെവന്റെയെയും റയൽ മാഡ്രിഡിനെയും പരാജയപ്പെടുത്തിയ സെവിയ്യ വീണ്ടും മൂന്നു ഗോളടിച്ച് പരാജയപ്പെടുത്തിയത് ഐബറിനെയാണ്.

ബനേഗയുടെ ഇരട്ട ഗോളുകളും ആന്ദ്രേ സിൽവയുടെ ഗോളും സെവിയ്യയെ വിജയത്തിലേക്ക് നയിച്ചു. ജൊവാൻ ജോർദ്ദാനാണ് ഐബറിന്റെ ആശ്വാസഗോൾ നേടിയത്. മത്സരത്തിലെ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകളും പിറന്നു. ഇതോടു കൂടി തുടർച്ചയായ മൂന്നു മത്സരങ്ങളിൽ ജയിച്ച സെവിയ്യ അടിച്ചു കൂടിയ ഗോളുകളുടെ എണ്ണം പന്ത്രണ്ടായി.

Exit mobile version