സെവിയ്യക്ക് പുതിയ പരിശീലകൻ

- Advertisement -

ലാലിഗ ക്ലബായ സെവിയ്യ പുതിയ പരിശീലകനായി പാബ്ലോ മചിനെ നിയമിച്ചു. ലാലിഗയിൽ ജിറോണ ക്ലബിന്റെ പരിശീലകനായി മചിൻ പുറത്തെടുത്ത മികവാണ് സെവിയ്യ പരിശീലകന്റെ സ്ഥനത്തേക്ക് മചിനെ എത്തിച്ചത്. കഴിഞ്ഞ സീസണിൽ പ്രൊമോഷൻ ലഭിച്ച് ലാലിഗയിൽ എത്തിയ ജിറോണ മചിന്റെ കീഴിൽ വൻ പ്രകടനം പുറത്തെടുക്കുകയും പത്താം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ജിറോണയ്ക്ക് ലാലിഗയിലേക്ക് പ്രൊമോഷൻ വാങ്ങിക്കൊടുത്തതും മചിൻ തന്നെയായിരുന്നു.

2 വർഷത്തേക്കാണ് മചിൻ സെവിയ്യയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ജോകിൻ കാപറോസ് ഇതോടെ സെവിയ്യയുടെ താൽക്കാലിക പരിശീലകൻ എന്ന സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു. കാപറോസ് സെവിയ്യയുടെ ഡയറക്ടർ ഓഫ് ഫുട്ബോൾ ആകുമെന്നാണ് വിവരങ്ങൾ. മുൻ പരിശീലകനായ മൊണ്ടെല്ലെയെ സെവിയ്യ പുറത്താക്കിയതിന് ശേഷം താൽക്കാലികമായി ക്ലബിന്റെ ചുമതലയേറ്റെടുത്ത കാപറോസ് സെവിയ്യക്ക് യൂറോപ്പ ലീഗ യോഗ്യത നേടിക്കൊടുത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement