ബെരിസ്സോയെ പുറത്താക്കി സെവിയ്യ

- Advertisement -

സെവിയ്യ പരിശീലകൻ ബെരിസ്സോയെ ടീമിന്റെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പുറത്താക്കി. അവസാന 4 മത്സരങ്ങൾ ജയിക്കാൻ കഴിയാതെ പോയതാണ് ബെരിസ്സോയുടെ സ്ഥാനം തെറിക്കാൻ കാരണം. കഴിഞ്ഞ ആഴ്ചയാണ് കാൻസർ ബാധിതനായ ബെരിസ്സോ ശസ്ത്രക്രിയ കഴിഞ്ഞ് ടീമിനൊപ്പം തിരിച്ചെത്തിയത്.

മെയ് മാസത്തിലാണ് ബെരിസ്സോ സെൽറ്റ വിഗോയിൽ നിന്ന് സെവിയ്യയിൽ എത്തിയത്. ജോർഗ് സാംപോളി അർജന്റീന പരിശീലകൻ ആയി ചുമതലയേറ്റതോടെയാണ് ബെരിസ്സോ സെവിയ്യയിൽ എത്താൻ കളമൊരുങ്ങിയത്. ജനുവരി 6ന് റയൽ ബെറ്റിസുമായാണ് സെവിയ്യയുടെ അടുത്ത മത്സരം. ചാമ്പ്യൻസ് ലീഗിൽ ഫെബ്രുവരി 21ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് സെവിയ്യയുടെ എതിരാളികൾ.

ഹാവി ഗാർസിയയെയും മുൻ ബാഴ്‌സലോണ കോച്ച് ലൂയിസ് എൻറിക്വയെയും സെവിയ്യ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement