സെവിയ്യയെ അവരുടെ നാട്ടിൽ വീഴ്ത്തി വലൻസിയ, ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അടുത്ത്

ലാ ലിഗയിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ കാര്യം ഇന്ന് തീരുമാനമായെന്ന് പറയാം. നാലാം സ്ഥാനത്തിന് വേണ്ടി ഇന്ന് നടന്ന നിർണായ പോരാട്ടത്തിൽ സെവിയ്യയെ അവരുടെ നാട്ടിൽ വലൻസിയ വീഴ്ത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വലൻസിയയുടെ വിജയം.

റോഡ്രിഗോയുടെ ഇരട്ട ഗോളുകളാണ് സെവിയ്യയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചത്. ഇന്നത്തെ ജയത്തോടെ നാലാം സ്ഥാനത്തുള്ള വലൻസിയയും അഞ്ചാം സ്ഥാനത്തുള്ള സെവിയ്യയുമായുള്ള പോയന്റ് വ്യത്യാസം 11 പോയന്റായി. ഇനി 10 മത്സരങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളൂ എന്നതുകൊണ്ട് തന്നെ സെവിയ്യയ്ക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കാൻ അത്ഭുതം നടക്കേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആരാധകരുടെ പ്രതിഷേധത്തിനൊപ്പം കനത്ത തോൽവിയും ഏറ്റുവാങ്ങി വെസ്റ്റ് ഹാം
Next articleറണ്‍ മല കടന്ന് ബംഗ്ലാദേശ്, ശ്രീലങ്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി