പെനാൾട്ടി കളഞ്ഞിട്ടും ചുവപ്പ് കിട്ടിയിട്ടും സെവിയ്യയുടെ തിരിച്ചുവരവ്

- Advertisement -

ലാലിഗയിൽ സെവിയ്യയുടെ മോശം ഫോം തുടരുകയാണെങ്കിലും ഇന്ന് വിയ്യാറയലിനെതിരെ നടന്ന പോരാട്ടത്തിൽ അഭിനന്ദനം അർഹിക്കുന്ന തിരിച്ചുവരവാണ് സെവിയ്യ ഇന്ന് നടത്തിയത്. 78ആം മിനുട്ട് വരെ‌ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് സമനില. അതും 62ആം മിനുട്ടിൽ ബെൻ യെഡറിന്റെ ചുവപ്പ് കാർഡും 77ആം മിനുട്ടിൽ ഒരു പെനാൾട്ടി മിസ്സും മറികടന്ന് കൊണ്ട്.

36ആം മിനുട്ടിൽ റാബയും 68ആം മിനുട്ടിൽ ബാക്കയും നേടിയ ഗോളുകൾക്കാണ് സെവിയ്യയുടെ ഹോമിൽ വിയ്യാറയൽ രണ്ട് ഗോളുകൾക്ക് മുന്നിക് എത്തിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കില്ലെന്ന് ഉറപ്പായ സെവിയ്യക്ക് യൂറോപ്പയും ലഭിക്കില്ല എന ഗതിയാകും പരാജയപെട്ടാൽ എന്നതുകൊണ്ട് തന്നെ സെവിയ്യ പൊരുതി.

76ആം മിനുട്ടിൽ വിയ്യാറയലിന്റെ കോസ്റ്റയ്ക്കു ചുവപ്പ് കിട്ടി രണ്ട് ടീമുകളും 10 പേരായപ്പോൾ സെവിയ്യക്ക് പ്രതീക്ഷയായി. പക്ഷെ കിട്ടിയ പെനാൾട്ടി നൊളീറ്റോ തുലച്ചു. നിരാശയിലേക്ക് പോകും മുമ്പ് തന്നെ നൊലീറ്റോ അതിനു പരിഹാരം കണ്ടെത്തി. 78ആം മിനുട്ടിൽ മികച്ച ഫിനിഷിലൂടെ ഒരു ഗോൾ മടക്കി. 82ആം മിനുട്ടിൽ എൻസോസിയാണ് സെവിയ്യയുടെ രണ്ടാം ഗോൾ നേടിയ.

സമനില സെവിയ്യയെ വിയ്യാറയലിന്റെ പിറകിലാക്കി. 48പോയന്റുമായി വിയ്യാറയൽ ആറാമതും 47പോയന്റുമായി സെവിയ്യ ഏഴാമതും ആണ്. ആദ്യ ആറിൽ എത്തിയാലെ യൂറോപ്പയിൽ യോഗ്യത ലഭിക്കൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement