റയലിന് സെവിയ്യയുടെ കയ്യിൽ നിന്ന് തോൽവി

- Advertisement -

പ്രമുഖർ ഇല്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡിന് സെവിയ്യയുടെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സെവിയ്യയുടെ ഹോൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് റയൽ നേരിട്ടത്. 87 മിനുട്ട് വരെ‌ മൂന്ന് ഗോളിന് പിറകിലായിരുന്ന റയൽ അവസാനം തിരിച്ചടിച്ചതാണ് രണ്ടു ഗോളുകൾ.

പരിക്ക് കാരണം റൊണാൾഡോ ഒന്നും ഇല്ലാതെയാണ് റയൽ ഇറങ്ങിയത്. 26ആം മിനുട്ടിൽ ബെൻ യെഡറും 45ആം മിനുട്ടിൽ ലയുനും നേടിയ ഗോളുകളുടെ ബലത്തിൽ റയൽ മാഡ്രിഡ് ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിറകിലായി. 84ആം മിനുട്ടിൽ റാമോസിന്റെ സെൽഫ് ഗോളായിരുന്നു സെവിയ്യയുടെ മൂന്നാം ഗോൾ. റാമോസ് 58ആം മിനുട്ടിൽ റയലിന് ലഭിച്ച പെനാൾട്ടി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.

90ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാനും റാമോസിന് കഴിഞ്ഞു. മേറോളാണ് റയലിന്റെ മറ്റൊരു ഗോൾ നേടിയത്. ജയത്തോടെ യൂറോ കപ്പ് യോഗ്യത സാധ്യത സെവിയ്യ സജീവമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement