Site icon Fanport

സെർജി റൊബേർടോയുടെ കരാർ ബാഴ്സലോണ പുതുക്കിയേക്കില്ല

ബാഴ്സലോണയുടെ വെർസറ്റൈൽ താരമായ സെർജി റൊബേർടോ ബാഴ്സലോണയിൽ കരാർ പുതുക്കിയേക്കില്ല. താരത്തിന് പുതിയ കരാർ നൽകാൻ ക്ലബിനു താല്പര്യമില്ല എന്നാണ് വാർത്തകൾ. 29കാരനായ താരത്തിന് ഇതുവരെ ക്ലബ് കരാർ വാഗ്ദാനം ചെയ്തിട്ടില്ല. സെർജി റൊബേർടോയുടെ വേതനം വളരെ കൂടുതൽ ആയതിനാൽ ആണ് ക്ലബ് താരത്തിന്റെ കരാർ പുതുക്കുന്നതിനെ കുറിച്ച് ആലോചിക്കാത്തത്.

ഈ സീസൺ ഭൂരിഭാഗം സമയത്തും പരിക്ക് കാരണം പുറത്തായിരുന്നു സെർജി റൊബേർടോ. പരിക്ക് മാറി എത്തിയ താരത്തിന് അത്ര നല്ല പ്രകടനങ്ങൾ നടത്താൻ ആയിരുന്നില്ല. കഴിഞ്ഞ ആഴ്ച വീണ്ടും സെർജിയോ റൊബേർടോ പരിക്കേറ്റ് പുറത്തു പോയിരുന്നു. താരത്തിന് പരിക്ക് കാരണം യൂറോ കപ്പ് അടക്കം നഷ്ടമാകും എന്നാണ് ഇപ്പോൾ വാർത്തകൾ. ബാഴ്സലോണയിൽ 2006 മുതൽ ഉള്ള താരമാണ് സെർജി റൊബേർടോ.

Exit mobile version