Picsart 22 10 24 10 25 42 780

സെർജി റൊബേർട്ടോ ലോകകപ്പ് കഴിയും വരെ പുറത്ത്

ഇന്നലെ ബാഴ്സലോണയും അത്ലറ്റിക് ബിൽബാവോയും തമ്മിൽ നടന്ന മത്സരത്തിന് ഇടയിൽ പരിക്കേറ്റ സെർജി റൊബേർട്ടോ ദീർഘകാലം പുറത്ത് ഇരിക്കേണ്ടി വരും. താരത്തിന്റെ ഷോൾഡർ ഡിസ് ലൊക്കേറ്റ് ആയതായി ക്ലബ് അറിയിച്ചു.ഒരു മാസത്തിൽ അധികം സെർജി റൊബേർടോ പുറത്ത് ഇരിക്കേണ്ടി വരും. ലോകകപ്പ് അടുത്ത മാസം ഉള്ളത് കൊണ്ട് ഇനി ലോകകപ്പ് കഴിഞ്ഞ് സീസൺ പുനരാരംഭിക്കുമ്പോൾ മാത്രമെ സെർജി റൊബേർടോയെ കാണാൻ ആവുകയുള്ളൂ.

ഇന്നലെ അത്ലറ്റികിനെതിരായ മത്സരം ബാഴ്സലോണ 4-0ന് വിജയിച്ചപ്പോൾ അതിൽ ഒരു ഗോൾ സെർജി റൊബേർടോയുടെ ആയിരുന്നു. ഇന്നലെ തന്നെ പരിക്കേറ്റ ബാഴ്സലോണ യുവതാരം ഗവിയുടെ കാര്യത്തിൽ ആശങ്ക വേണ്ട എന്നും ക്ലബ് അറിയിച്ചു. ഗവിയുടെ പരിക്ക് സാരമുള്ളതല്ല. അടുത്ത മത്സരത്തിൽ താരം ക്ലബിനായി ഇറങ്ങും.

Exit mobile version