Site icon Fanport

ലാലിഗയ്ക്ക് ഇന്ന് തുടക്കം, ഫേസ് ബുക്ക് ഒരേയൊരു ആശ്രയം

ലാലിഗ പുതിയ സീസണ് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി നടക്കുന്ന ജിറോണയും റയോ വല്ലഡോയൊഡും തമ്മിലുള്ള മത്സരത്തോടെയാണ് സീസൺ ആരംഭിക്കുന്നത്. ഇന്ന് രണ്ട് മത്സരങ്ങളാണ് ലീഗിൽ ഉള്ളത്. രണ്ടാം മത്സരത്തിൽ റയൽ ബെറ്റിസ് ലെവന്റെയെ നേരിടും. ടെലികാസ്റ്റ് അവകാശം ഫേസ് ബുക്കിന് ആയതിനാൽ തന്നെ ഇത്തവണ മത്സരങ്ങൾ ടിവി പ്രേക്ഷകർക്ക് കാണാൻ കഴിയില്ല. ലാലിഗയുടെ ഔദ്യീഗിക പേജ് വഴി ആകും മത്സരങ്ങൾ ഇന്ത്യയിൽ ഇന്ന് സ്ട്രീം ചെയ്യുക.

ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ നാളെയാണ് ഇറങ്ങുന്നത്. അലാവസ് ആണ് ബാഴ്സക്ക് ആദ്യ മത്സരത്തിൽ എതിരാളികൾ. റയൽ മാഡ്രിഡ് ഞായറാഴ്ച രാത്രി ഗെറ്റഫെയെയും അത്ലറ്റിക്കോ മാഡ്രിഡ് തിങ്കളാഴ്ച രാത്രി വലൻസിയയെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version