വിമർശനങ്ങൾക്ക് റൊണാൾഡോയുടെ മറുപടി വിജയഗോളോടെ!!!

- Advertisement -

വിമർശനങ്ങൾക്ക് റൊണാൾഡോയുടെ മറുപടി വിജയഗോളോടെ. ഗെറ്റാഫെയ്ക്കെതിരെ വിജയഗോളിനായി കഷ്ടപ്പെടുകയായിരുന്ന മാഡ്രിഡിനെ കളി അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് റൊണാൾഡോ രക്ഷിച്ചത്. 85 മിനുറ്റ് വരെ 1-1 എന്ന നിലയിലായിരുന്നു മത്സരം.

ഇസ്കോയുടെ ഗംഭീര പാസ് ഓഫ്സൈഡ് ട്രാപ്പ് മറികടന്ന് കൈക്കലാക്കിയ റൊണാൾഡോ വലം കാൽ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ക്രിസ്റ്റ്യാനേ റൊണാൾഡോയുടെ ലാലിഗ സീസണിലെ ആദ്യ ഗോളാണിത്. സസ്പെൻഷൻ കാരണം റൊണാൾഡോയ്ക്ക് സീസൺ തുടക്കം നഷ്ടമായിരുന്നു.

ഗെറ്റാഫേയുടെ തട്ടകത്തിൽ നടന്ന കളിയുടെ 39ആം മിനുട്ടിൽ ബെൻസീമയിലൂടെയാണ് റയൽ ആദ്യം മുന്നിൽ എത്തിയത്. എന്നാൽ രണ്ടാം പകുതിയുൽ മൊളീനയുടെ ഫിനിഷിലൂടെ ഗെറ്റാഫെ റയലിനെ വിറപ്പിച്ചു. റയൽ ഒരു ലാലിഗ മത്സരത്തിൽ കൂടെ നിരാശയോടെ മടങ്ങേണ്ടി വരുമോ എന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് റൊണാൾഡോ രക്ഷകനായത്.

ജയത്തോടെ റയൽ മാഡ്രിഡ് ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. എട്ടു മത്സരങ്ങളിൽ നിന്നായി റയലിന് 17 പോയന്റാണ് ഉള്ളത്‌. ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണ 21 പോയന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement