ടാക്സ് തട്ടിപ്പ്; ഫൈനടച്ചു തടിയൂരാൻ റൊണാൾഡോയും

- Advertisement -

സ്പെയിനിലെ ടാക്സ് വെട്ടിപ്പ് കേസിൽ ഫൈനടിച് തടിയൂരാൻ റൊണാൾഡോയും, ഏകദേശം 14.7 മില്യൺ യൂറോയാണ് റൊണാൾഡോ ഫൈനായി അടക്കേണ്ടി വരിക. പിഎസ്ജിയുടെ അർജന്റീനൻ താരം ഡി മരിയയും ഫൈൻ അടച്ചു കുരുക്കിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. റൊണാൾഡോ ഫൈൻ അടക്കാൻ താല്പര്യപ്പെടുന്നതായി ഒരു സ്പാനിഷ് ടിവിയാണ് റിപ്പോർട് ചെയ്തത്.

ജൂലൈ 31നു ടാക്സ് വെട്ടിപ്പ് കേസിൽ പ്രോസിക്യൂട്ടർക്ക് മുന്നിൽ ഹാജരാവാനിരിക്കുന്ന റൊണാൾഡോ ടാക്സ് വെട്ടിപ്പ് കേസിനെ അഭിമാന പ്രശ്നമായാണ് കാണുന്നത്. താൻ നികുതി വെട്ടിച്ചിട്ടില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്നും റൊണാൾഡോ ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും റിപ്പോട്ടിൽ പറയുന്നു.

2011 മുതൽ 2014 വരെ തന്റെ ബിസിനസിനെ മറയാക്കി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നായിരുന്നു കോടതി കണ്ടെത്തിയത്. അതേസമയം മുൻ റയൽ മാഡ്രിഡ് മാനേജരും നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരുമായ ഹോസെ മൗറിഞ്ഞോയും സ്‌പെയിനിൽ നികുതി കുരുക്കിൽ പെട്ടിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement