സീസൺ ടിക്കറ്റ് പൈസ റൊണാൾഡോയുടെ ക്ലബ് ആരാധകർക്ക് തിരികെ നൽകും

ലാലിഗ സീസൺ പുനരാരംഭിക്കുന്നതിന് അടുത്ത് എത്തി നിൽക്കുകയാണ്. ഫുട്ബോൾ പുനരാരംഭിച്ചാൽ കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്നാണ് ഇപ്പോൾ ലാലിഗ അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ അവസരത്തിൽ സീസൺ ടിക്കറ്റ് എടുത്ത ആരാധകർക്ക് സീസൺ ടിക്കറ്റിന്റെ പണം തിരിച്ചു നൽകാൻ ഒരുങ്ങുകയാണ് ബ്രസീലിയൻ താരമായ റൊണാൾഡോ ഉടമസ്ഥനായ റയല വല്ലഡോയിഡ് ക്ലബ്.

ശേഷിക്കുന്ന മത്സരങ്ങൾക്ക് തതുല്യമായ തുക ആരാധകർക്ക് തിരികെ നൽകാൻ ആണ് വല്ലഡോയിഡ് തീരുമാനിച്ചിരിക്കുന്നത്. റൊണാൾഡോ തന്നെ ഇത് പ്രഖ്യാപിച്ചു. ലാലിഗയിൽ ആദ്യമായാണ് ഒരു ക്ലബ് ഇത്തരത്തിൽ ഒരു നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഫുട്ബോൾ ആരാധകർക്ക് വലിയ ആശ്വാസമാണ് ഈ വാർത്ത.

Exit mobile version