ഗോളടി നിർത്താൻ ആകാതെ ക്രിസ്റ്റ്യാനോ, അവസാന ഏഴു മത്സരങ്ങളിലും ഗോൾ

- Advertisement -

റൊണാൾഡോയുടെ ഏറ്റവും മോശം സീസണാണ് ഇതെന്ന് വിലയിരുത്തിയവർക്ക് തിരുത്തേണ്ടി വരും. അവസാന കുറച്ച് ആഴ്ചകളായി റൊണാൾഡോ നടത്തുന്ന ഗോൾവേട്ട അതാണ് കാണിക്കുന്നത്. സീസൺ ആദ്യ പകുതിയിൽ തളർന്ന റൊണാൾഡോ ഇന്നത്തെ ഐബറിനെതിരായ ഇരട്ട ഗോളുകളോടെ സീസണിലെ ആകെ ഗോളുകളുടെ എണ്ണത്തിൽ 33 ഗോളുകളിൽ എത്തിയിരിക്കുകയാണ്. മെസ്സിയെക്കാളും 1 ഗോൾ കൂടുതൽ.

സീസണിൽ 34 മത്സരങ്ങളിൽ നിന്നായി 33 ഗോളുകളായി റൊണാൾഡോയ്ക്ക് ഇന്നത്തെ ഇരട്ട ഗോളുകളോടെ. മെസ്സിക്ക് 41 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളാണ് ഉള്ളത്. സീസണിൽ 35 ഗോളുകൾ ഇതുവരെ നേടിയ ഹാരി കെയിൻ മാത്രമാണ് ഗോളുകളിൽ റൊണാൾഡോയ്ക്ക് മുന്നിൽ ഉള്ളത്.

ഇന്നത്തെ ഗോളോടെ അവസാന ഏഴു മത്സരങ്ങളിൽ തുടർച്ചയായി റൊണാൾഡോ ഗോൾ അടിച്ചു. അവസാന ഏഴു മത്സരങ്ങളിൽ 13 ഗോളുകളാണ് റൊണാൾഡോ അടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement