Site icon Fanport

ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിൽ തിരികെ വരാൻ സാധ്യതകൾ ഉണ്ട് എന്ന് സിദാൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ റയലിൽ എത്തുവാനുള്ള സാധ്യതകൾ തള്ളുന്നില്ല എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. യുവന്റസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ ആണ് സിദാന്റെ പ്രസ്താവന. റൊണാൾഡോ തിരികെ വരാൻ സാധ്യതയുണ്ട് എന്ന് സിദാൻ പറഞ്ഞു. നമ്മുക്ക് എല്ലാവർക്കും റൊണാൾഡോയെ അറിയാം എന്നും ഈ ക്ലബിന് ഒരുപാട് സംഭാവനകൾ ചെയ്ത താരമാണ് റൊണാൾഡോ എന്നും സിദാൻ പറഞ്ഞു.

എങ്കിലും യുവന്റസിന്റെ താരമായതിനാൽ ഈ വിഷയത്തിൽ അധികം സംസാരിക്കുന്നില്ല എന്നും സിദാൻ പറഞ്ഞു. റൊണാൾഡോയെ വെച്ച് എന്തൊക്കെ ചെയ്യാമോ അതൊക്കെ താൻ മുമ്പ് ചെയ്തിട്ടുണ്ട്. ഭാവിയിൽ എന്താകും എന്നു നോക്കാം എന്നും സിദാൻ പറയുന്നു.

Exit mobile version