
എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന്റെ വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിലേക്ക് റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇന്നലെ ബാഴ്സലോണക്കെതിരെ ഗോൾ നേടിയതോടെയാണ് എൽ ക്ലാസിക്കോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റയൽ മാഡ്രിഡ് താരമായ ആൽഫ്രഡോ ഡി സ്റ്റെഫാനോയുടെ റെക്കോർഡിനൊപ്പം റൊണാൾഡോ എത്തിയത്. 18 ഗോളുകളാണ് റൊണാൾഡോയും സ്റ്റെഫാനോയും എൽ ക്ലാസിക്കോയിൽ നേടിയത്.
റൊണാൾഡോ ഇന്നലെ നേടിയ ഗോൾ റയൽ മാഡ്രിഡ് ബാഴ്സലോണക്കെതിരെ നേടിയ 400മത്തെ ഗോൾ കൂടിയായിരുന്നു. അതെ സമയം ഗോൾ നേടിയ സമയത്ത് പരിക്കേറ്റ റൊണാൾഡോ രണ്ടാം പകുതിയിൽ ഇറങ്ങിയിരുന്നില്ല. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ദിവസങ്ങൾ ബാക്കി നിൽക്കെ റൊണാൾഡോക്കോ പറ്റിയ പരിക്ക് റയൽ മാഡ്രിഡ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടും. രണ്ടാം പകുതിയിൽ അസ്സൻസിയോ ആണ് റൊണാൾഡോക്ക് പകരക്കാരനായി സിദാൻ ഇറക്കിയത്.
എൽ ക്ലാസിക്കോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് ബാഴ്സലോണ താരം ലിയോണൽ മെസ്സിയുടെ പേരിലാണ്. 25 ഗോളുകളാണ് മെസ്സി എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് എതിരെ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial