റൊണാൾഡോ ലാലിഗയിലേക്ക് തിരികെ വന്നാൽ നന്നായിരിക്കും എന്ന് തെബാസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരികെ വരും എന്നുള്ള വാർത്താകളെ പ്രതീക്ഷയോടെ കാണുന്നു എന്ന് ലാലിഗ പ്രസിഡന്റ് തെബാസ്. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട് റയലിലേക്ക് വരും എന്ന വാർത്ത താൻ കേട്ടു എന്നും അങ്ങനെ സംഭവിച്ചാൽ അത് നല്ലതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും മത്സരങ്ങളുടെ വിധി നിർണയിക്കുന്ന താരമാണ്. അദ്ദേഹം ഒരു ജീനിയസ് ആണെന്നും തെബാസ് പറഞ്ഞു.

നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതു കൊണ്ട് ലാലിഗയ്ക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ വ്യക്തിയാണ് തെബസ്. അദ്ദേഹം ആണ് ഇപ്പോൾ റൊണാൾഡോ ലാലിഗയിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിക്കുന്നത്. എന്നാൽ റൊണാൾഡോ യുവന്റസ് വിടുന്നു എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ ആണ് സാധ്യത എന്ന് ടുറ്റു സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.