ഇരട്ട ഗോളോടെ റൊണാൾഡോ, റയൽ മാഡ്രിഡിന് ജയം

ഇരട്ട ഗോളോടെ റൊണാൾഡോ കളം നിറഞ്ഞു കളിച്ചപ്പോൾ പൊരുതി നിന്ന ഈബറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോല്പിച്ച് റയൽ മാഡ്രിഡിന് ജയം. മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതിനു ശേഷമാണു ഈബർ തോൽവി വഴങ്ങിയത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ റൊണാൾഡോ നേടിയ ബുള്ളറ്റ് ഹെഡറിലാണ് സിദാനും സംഘവും ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ഈബർ മികച്ച പ്രകടനം കാഴ്ചവെചെങ്കിലും റൊണാൾഡോയുടെ ഗോളിൽ 30ആം മിനുട്ടിൽ ഈബർ പിറകിലായി. മോഡ്രിച്ചിന്റെ മികച്ചൊരു പാസിൽ നിന്നാണ് റൊണാൾഡോ ഗോൾ കണ്ടെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഈബർ സമനില ഗോൾ നേടി റയൽ മാഡ്രിഡിനെ ഞെട്ടിച്ചു. പെഡ്രോ ലിയോണിന്റെ കോർണറിന് തല വെച്ച് റാമിസാണ് ഈബറിന്റെ സമനില ഗോൾ നേടിയത്.

തുടർന്ന് മത്സരത്തിൽ ജയം നേടാനുള്ള മികച്ച അവസരം ഈബറിന് ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തിയത് അവർക്ക് തിരിച്ചടിയായി. തുടർന്നാണ് മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം നേടി കൊടുത്ത റൊണാൾഡോയുടെ ബുള്ളറ്റ് ഹെഡർ പിറന്നത്. കാർവഹാളിന്റെ ക്രോസിൽ നിന്ന് ആയിരുന്നു റൊണാൾഡോയുടെ വിജയ ഗോൾ.  അവസാന 10 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളാണ് റൊണാൾഡോ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍, 11.2 ഓവറുകള്‍ ബാക്കി നില്‍ക്കെ ജയം
Next articleമൗറീന്യോ മാസ്റ്റർ ക്ലാസിൽ ലിവർപൂൾ വീണു