റൊണാൾഡോയുടെ പകരക്കാരൻ ആവാൻ ഹസാർഡിനാവില്ല

റയൽ മാഡ്രിഡിൽ പുതുതായി എത്തിയ ബെൽജിയൻ താരം ഹസാർഡിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരൻ ആവാൻ കഴിയില്ല എന്ന് മുൻ റയൽ താരം മൊറിയെന്റസ്. ഹസാർഡ് മികച്ച താരം തന്നെ പക്ഷേ റൊണാൾഡോയ്ക്ക് പകരമാകില്ല എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണ് മുമ്പായിരുന്നു ക്രിസ്റ്റ്യാനോ യുവന്റസിലേക്ക് പോയത്.

റൊണാൾഡോ റയലിൽ ചെയ്തത് ആവർത്തിക്കാൻ ആർക്കും ആവില്ല എന്നും. റൊണാൾഡോ അപൂർവ്വ താരമാണെന്നും
മൊറിയെന്റസ് പറഞ്ഞു‌. ഹസാർഡിന് റയലിൽ പെട്ടെന്ന് പൊരുത്തപ്പെട്ട് മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയേക്കാം. അതിൽ പ്രതീക്ഷയുണ്ട് എന്നും മൊറിയന്റ്സ് പറഞ്ഞു