ഫിഫയുടെ ഈ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ക്കുളള ട്രോഫി മെസ്സിയെയും നെയ്മറെയും പിന്തള്ളി  സ്വന്തമാക്കുമ്പോള്‍ റൊണാള്‍ഡോയ്ക്ക് പ്രായം  മുപ്പത്തിരണ്ട്. 6 അടി 2 ഇഞ്ച് ഉയരമുള്ള ഈ പോര്‍ച്ചുഗീസ് താരം കഠിനാധ്വാനത്തിലൂടെ ലോകം കീഴടക്കിയ കളിക്കാരനാണ്. തുടര്‍ച്ചയായി രണ്ടുതവണ ലയണല്‍ മെസ്സി ലോക ഫുട്‌ബോളര്‍ക്കുള്ള ട്രോഫി സ്വന്തമാക്കിയപ്പോള്‍ റൊണാള്‍ഡോ കൈയുംകെട്ടി നോക്കിനിന്നില്ല. ട്രോഫികള്‍ തന്റെ ഷെല്‍ഫിലെത്തിക്കാനുള്ള ആഗ്രഹത്താല്‍ കഠിനാധ്വാനംചെയ്ത് കടമ്പകളോരോന്നായി കീഴടക്കി.

പ്രായം തന്നെ തളര്‍ത്തിയിട്ടില്ലെന്ന ഉറപ്പോടെ നേട്ടങ്ങളോരോന്നായി വെട്ടിപ്പിടിച്ചു. ഇതാ ഇന്ന് ബാലന്‍ ഡി ഓര്‍ അഞ്ചാം തവണയും സ്വന്തമാക്കി മെസ്സിയോടോപ്പം നില്‍ക്കുന്നു. ഇതോരു തുടക്കമല്ല. ഈ താരത്തിന് വെട്ടിപിടിക്കാന്‍ ഇനി റെക്കേര്‍ഡുണ്ടോ എന്നു സംശയമാണ്. ഓരേ ദിവസം കഴിയുംതോറും  ഓരോ റെക്കോര്‍ഡുകള്‍ ഈ താരത്തിനു മുമ്പില്‍ തലകുനിക്കുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഫ്രാന്‍സിനെതിരെ പോര്‍ച്ചുഗലിന് യൂറോകപ്പ് നേടിക്കൊടുത്തു. ആ ഫൈനലില്‍ കാലിനു പരിക്കേറ്റ് പുറത്തുപോകുമ്പോള്‍ റോണാള്‍ഡോ ഉതിര്‍ത്ത കണ്ണീരില്‍ ലോകം വിതുമ്പി. ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍ അത്ലെറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേടി ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടുന്ന ആദ്യ വ്യക്തിയായി റോണോ മാറി. കാര്‍ഡിഫില്‍ യുവന്റസിനെ തകര്‍ത്ത് റയലിന് പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കീരീടവും ലാ-ലീഗ കിരീടവും നേടിക്കൊടുത്ത് ഈ വയസ്സിലും തനിക്കു മുമ്പില്‍ എതിരാളികളില്ലെന്ന് കാണിച്ചുകൊടുത്തു. അതിന്റെ ഫലമായി ഈ വര്‍ഷവും തുടര്‍ച്ചയായി ഫിഫയുടെ ലോകഫുട്‌ബോളര്‍ക്കുള്ള ട്രോഫി സ്വന്തമാക്കിയത്തോടെ കരിയറില്‍ രണ്ട് തവണ ഫിഫയുടെ ലോകഫുട്‌ബോളര്‍ക്കുള്ള ബഹുമതി സ്വന്തമാക്കുന്ന ഏകതാരമായി റൊണാള്‍ഡോ മാറി.

എന്നാല്‍ ഈ വര്‍ഷം നിലവിലെ ചാമ്പ്യന്‍മാരായ റയലിന്റെ സ്ഥിതി തീര്‍ത്തും മോശമാണ്. ഒന്നാം സ്ഥാനക്കാരായ ബാര്‍സലോണയുമായി എട്ട് പോയന്റിന്റെ വ്യത്യാസം. ബെയിലിനും കര്‍വഹാലിനും ഇസ്‌ക്കോക്കും പരിക്ക്. ചെറിയ ടീമിനു മുമ്പില്‍പോലും അടിപതറുന്ന സ്ഥിതി. പത്ത് മത്സരങ്ങളില്‍ 900 മിനുട്ട് കളിച്ച റൊണാള്‍ഡോ റയലിന് വേണ്ടി രണ്ട് ഗോളാണ് നേടിയത്, സസ്‌പെന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ റോണാള്‍ഡോ ഗോള്‍മുഖത്ത് പലപ്പേഴും പതറുന്ന കാഴ്ചക്ക് ലോകം സാക്ഷിയായി.

ഈ അവസരങ്ങളില്‍ റോണാള്‍ഡോ പിഎസ്ജിയിലേക്കോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കോ വില്‍ക്കപ്പെടുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. കൂടെ ബാര്‍സലോണയില്‍ നിന്ന് വന്‍തുകക്ക് പി.എസ്.ജി യിലേക്ക് ചേക്കേറിയതിന് ശേഷം ഫിഫയുടെ ലോകഫുട്ബോളര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ സൂപ്പര്‍ താരം റോണാള്‍ഡോയും നെയ്മറും, നെയ്മറിന്റെ പിതാവും, ഏജന്റുമായ നെയ്മര്‍ സീനിയറും ഒന്നിച്ചെടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഫുട്ബോള്‍ ലോകത്ത് നെയ്മര്‍ റോണാള്‍ഡേയുടെ പകരകാരനെന്ന അഭ്യൂഹങ്ങള്‍ക്ക് സജീവമായി. റയലിന്റ നിരന്തര തോല്‍വിയും സമനിലയും അഭ്യൂഹത്തിന്റെ ആക്കം കൂട്ടി. 32കാരനായ റോണാള്‍ഡോ ഫോമിലല്ലെന്നും അദ്ദേത്തിന്റെ പകരക്കാരനായി 25 കാരനായ നെയ്മര്‍ വരുമെന്ന വാര്‍ത്തയും പരന്നു.

ആ അഭ്യൂഹത്തിന്റെ ആക്കംകൂട്ടാന്‍ റയലിന്റെ പ്രസിഡന്റും നെയ്മറിന്റ പിതാവും ചര്‍ച്ച നടത്തന്നുണ്ടെന്ന സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്തോടെ വാര്‍ത്ത ലോക ശ്രദ്ധനേടി. അഞ്ചാം ബാലന്‍ ഡി ഓര്‍ സ്വീകരിക്കാന്‍  പോകുന്നതിന് തൊട്ടുമുമ്പുള്ള കളിയില്‍പോലും ലോക റേക്കോര്‍ഡ് റൊണേള്‍ഡോക്കു മുമ്പില്‍ തലകുനിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രത്തിലെ ഗ്രൂപ്പു ഘട്ടത്തില്‍ എല്ലാ മത്സരത്തിലും ഗോള്‍ നേടുന്ന ചരിത്രത്തിലെ ഏക താരമായി ഈ മുപ്പത്തിരണ്ടുകാരന്‍ മാറി.

ചരിത്രം എന്നും അങ്ങനെയാണ്, ഇതിഹാസങ്ങള്‍ അവസാന കാലങ്ങളില്‍ തലതാഴ്ത്തി മടങ്ങാറുണ്ട്! ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനും മിന്നല്‍ വേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ടും ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ റൊണാള്‍ഡോ ഇങ്ങനെയല്ലായിരുന്നു. ആരാധകരില്‍നിന്ന് ഏറെ പഴികേട്ടൊടുവില്‍ സടക്കുടഞ്ഞെഴുന്നേറ്റ സിംഹത്തെപ്പേലെ എതിര്‍മുഖത്തിലേക്ക് നിരന്തരം ആക്രമണം നടത്തി റയലിന് പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തുകൊണ്ട് ലോകത്തോട് ക്രിസ്റ്റിയാനോ ചോദിക്കുന്നു – ‘ഇനി എന്ത് നല്‍കണം ഞാന്‍’. ഇന്ന് അഞ്ചാം തവണയും ബാലന്‍ ഡി ഓര്‍ നേടുമ്പോള്‍ ഈ താരത്തെ വിമര്‍ശിച്ചവര്‍ അദ്ദേഹത്തിന്റെ മുന്‍മ്പില്‍ തല കുനിക്കുകയാണ്. ഈ പ്രായത്തിലും തളരാത്ത പോരാട്ട വീര്യം പ്രശംസനാര്‍ഹമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...