മെസിയോടുള്ള ഇഷ്ട്ടം തുറന്ന് പറഞ്ഞ് റൊണാൾഡോ

- Advertisement -

റയൽ മാഡ്രിഡും ബാഴ്‌സിലോണയും മത്സരിക്കുമ്പ്പോൾ റൊണാൾഡോയും മെസ്സിയും എതിരാളികൾ ആണ്. ഫുട്ബോളിലെ വ്യക്തികത അവാർഡുകൾ നോക്കുമ്പോഴും മെസ്സിയും റൊണാൾഡോയും എതിരാളികളാണ്. പക്ഷെ മെസ്സിയുമായി വ്യക്തിപരമായി തനിക്കു യാതൊരു പ്രേശ്നങ്ങളൊന്നും ഇല്ല എന്ന് റൊണാൾഡോ.  ചാമ്പ്യൻസ് ലീഗിന് മുന്നോടിയായി ടെലിവിഷൻ ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് റൊണാൾഡോ മെസ്സിയെ പറ്റിയുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

ആരാണ് മികച്ച തരാമെന്നു ഇരു താരങ്ങളുടെയും ആരാധകർ കാലാകാലങ്ങളായി സോഷ്യൽ മിഡിയയിൽ തർക്കങ്ങളിൽ ഏർപെട്ടുകൊണ്ടിരിക്കുന്നവരാണ്.  32കാരനായ റൊണാൾഡോയോട് മെസ്സിയെ പറ്റി ചോദിച്ചപ്പോഴായാണ് താരം മനസ്സ് തുറന്നത്.  മെസ്സിയുടെ കളി ആസ്വദിക്കാറുണ്ടെന്നും മെസ്സിയുടെ കഴിവിനെ അംഗീകരിക്കുന്നു എന്നും റൊണാൾഡോ കൂട്ടി ചേർത്തു.

“തീർച്ചയായും എനിക്ക് മെസ്സിയെ ഇഷ്ട്ടമാണ്, എല്ലാ നല്ല കളിക്കാരുടെയും പ്രകടനങ്ങൾ കാണാറുണ്ട്, മെസ്സി തീർച്ചയായും ഒരു മികച്ച താരമാണ്.” റൊണാൾഡോ കൂട്ടി ചേർത്തു.  “മെസ്സിയെ എതിർക്കേണ്ട യാതൊരു കാര്യാവും എനിക്കില്ല. എനിക്കെതിരെ ഒരു മോശം പ്രവർത്തിയും ചെയ്യാത്ത ഒരു താരത്തിനെ ഞാൻ എന്തിനു വെറുക്കണം” റൊണാൾഡോ ചോദിച്ചു. മെസ്സിയും ഞാനും  തമ്മിൽ പരസ്പര ബഹുമാനത്തോടെയാണ് കാണുന്നത്.  ഞാനും മെസ്സിയും ശത്രുതയിലാണെന്നത് വെറും മാധ്യമ സൃഷ്ടിയാണെന്നും റൊണാൾഡോ കൂട്ടിചേർത്തു .

Advertisement