ജൂലൈ മാസത്തിൽ  യുവന്റസിലേക്ക് മാറിയിട്ടും റൊണാൾഡോ 2018 ലെ റയൽ ടോപ്പ് സ്‌കോറർ

മാഡ്രിഡ് വിട്ട് ആറ് മാസങ്ങൾ കഴിഞ്ഞെങ്കിലും 2018 ലെ റയൽ മാഡ്രിഡ് ടോപ്പ് സ്‌കോറർ ക്രിസ്റ്റിയാനോ റൊണാൾഡോ !!. 2018 അവസാനിക്കുമ്പോൾ റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചത് ജൂലൈ മാസത്തിൽ ക്ലബ്ബ് വിട്ട റൊണാൾഡോയാണ്‌. 28 ഗോളുകൾ റൊണാൾഡോ നേടിയപ്പോൾ 27 ഗോളുകളുള്ള ബെയ്‌ൽ രണ്ടാം സ്ഥാനത്താണ്.

മെയ് മാസത്തിലാണ് റൊണാൾഡോ അവസാനമായി റയൽ ജേഴ്സി അണിഞ്ഞത്. 2018 ൽ ഓരോ ഗോളിനും റൊണാൾഡോ കേവലം 66 മിനുട്ടുകൾ മാത്രം എടുത്തപ്പോൾ ബെയ്ൽ 120 മിനുട്ടുകൾ എടുത്തു. 18 ഗോളുകളുള്ള കരീം ബെൻസീമയാണ് റയൽ ഗോൾ വേട്ടകാരിൽ മൂന്നാം സ്ഥാനത്ത്. 10 ഗോളുകൾ നേടിയ റാമോസ് നാലാം സ്ഥാനത്ത് എത്തിയപ്പോൾ ഇസ്കോ, അസെൻസിയോ എന്നിവർ 8 ഗോളുകളുമായി പിന്നിലായി. മാർസെലോ, വാസ്‌കേസ് എന്നിവർ 7 വീതം ഗോളുകൾ നേടി.

Exit mobile version