
റൊണാൾഡോ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ഗെറ്റാഫെയെ 3-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി. രണ്ടു പകുതികളിലുമായി റൊണാൾഡോ ഗോൾ നേടിയപ്പോൾ ഗാരെത് ബെയ്ൽ ആണ് റയൽ മാഡ്രിഡിന്റെ ആദ്യ ഗോൾ നേടിയത്.
മത്സരത്തിൽ രണ്ടു ഗോൾ നേടിയ റൊണാൾഡോ ലാ ലീഗയിൽ 300 ഗോൾ എന്ന നേട്ടവും പൂർത്തിയാക്കി. ഗെറ്റാഫെയുടെ ആശ്വാസ ഗോൾ രണ്ടാം പകുതിയിലെ പെനാൽറ്റി ഗോളിലൂടെ പോർട്ടിലോയാണ് നേടിയത്.
ലോയിക് റെമി രണ്ടാം പകുതിയിൽ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതോടെ 10 പെരുമായാണ് ഗെറ്റാഫെ മത്സരം പൂർത്തിയാക്കിയത്. നാച്ചോയെ ഫൗൾ ചെയ്തതിനാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ റെമി ചുവപ്പു കാർഡ് കണ്ട് പുറത്തുപോയത്.
ചൊവ്വയ്ഴ്ചയാണ് പി.എസ്.ജിക്കെതിരായ രണ്ടാം പാദ ചാമ്പ്യൻസ് ലീഗ് മത്സരം. ആദ്യ പാദത്തിൽ 3-1ന് ജയിച്ച റയൽ മാഡ്രിഡിനാണ് മത്സരത്തിൽ മുൻതൂക്കം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial