“റൊണാൾഡോയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ആവില്ല” – സിദാൻ

- Advertisement -

ഈ കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് വിട്ട് യുവൻ‌റ്റസിൽ പോയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവ് നികഴ്ത്താൻ സാധ്യമല്ല എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. യുവൻ‌റ്റസിൽ പോയ റൊണാൾഡോയുടെ അഭാവം ഇത്തവണ റയലിൻ‌റ്റെ പ്രകടനങ്ങളിൽ പ്രതിഫലിച്ചിരുന്നു. റയലിൻ‌റ്റെ ഇപ്പോഴത്തെ പ്രധാന പ്രശ്നം റൊണാൾഡൊയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ആവില്ല എന്നതാണ് എന്ന് സിദാൻ പറഞ്ഞു. റൊണാൾഡോ ഇനി ഇവിടെ ഇല്ല. നമുക്ക് പുതിയ താരങ്ങളെ കൊണ്ടുവരാം, പക്ഷേ ആർക്കും റൊണാൾഡൊ ആകാൻ കഴിയില്ല. സിദാൻ പറഞ്ഞു. ആരും റൊണാൾഡോ കാണിച്ച അത്ഭുതങ്ങൾ കാണിക്കില്ല എന്നും സിദാൻ പറഞ്ഞു.

സിദാനും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവസാന മൂന്ന് സീസണുകളിൽ മാഡ്രിഡിൽ കിരീടങ്ങൾ വാരി കൂട്ടിയിരുന്നു. അവസാന മൂന്ന് ചാമ്പ്യൻസ് ലീഗുകളിലും കിരീടം നേടിയ ശേഷം ഇരുവരും റയൽ വിടുകയായിരുന്നു. സിദാനും റൊണാൾഡൊയും പോയതോടെ തകർന്ന റയൽ മാഡ്രിഡ് ഇനിയും പഴയ ഫോമിലെത്തിയിട്ടില്ല. സിദാൻ മടങ്ങി എത്തിയെങ്കിലും ഇപ്പോഴും റൊണാൾഡൊയുടെ അഭാവം റയലിൽ തുടരുകയാണ്. അടുത്ത സീസണീൽ വൻ സൈനിംഗ് നടത്തി അത് പരിഹരിക്കാൻ ആവുമെന്നാണ് റയൽ മാഡ്രിഡ് കരുതുന്നത്.

Advertisement