റൊണാൾഡോയോട് ഒരു ദയയുമില്ല, വിലക്ക് തുടരും

- Advertisement -

റയൽ മാഡ്രിഡ് ഫാൻസിന്റെ പ്രാർത്ഥന ഫലിച്ചില്ല. റൊണാൾഡോയുടെ വിലക്ക് നീക്കാൻ വേണ്ടി റയൽ മാഡ്രിഡ് സമർപ്പിച്ച അപേക്ഷ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തള്ളി. ഇതോടെ ഇന്ന് നടക്കുന്ന സൂപ്പർ കപ്പ് ഫൈനൽ മത്സരമടക്കം 5 മത്സരങ്ങൾ റൊണാൾഡോക്ക് നഷ്ട്ടമാകും.

ബാഴ്‌സിലോണക്കെതിരെയുള്ള സൂപ്പർ കോപ്പ മത്സരത്തിന്റെ ആദ്യ പാദത്തിൽ ചുവപ്പ് കാർഡ് കണ്ടു  ക്രിസ്റ്റ്യാനോ റൊണാൾഡോ കാർഡ് കാണിച്ചതിന് ശേഷം റഫറിയെ തള്ളിയതിനാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ താരത്തെ അഞ്ചു മത്സരങ്ങളിൽ നിന്ന് വിലക്കിയത്. റൊണാൾഡോയുടെ വിലക്കുമായി ബന്ധപ്പെട്ട് റഫറിയുടെ തീരുമാനങ്ങളോട് പ്രതിഷേധിച്ച് കളിയുടെ ഏഴാം മിനുട്ടിൽ തൂവാല കാട്ടി പ്രതിഷേധിക്കാൻ റയൽ മാഡ്രിഡ് ആരാധകർ  തയ്യാറെടുക്കുന്നത് നേരത്തെ വാർത്തയായിരുന്നു.

ആദ്യ പാദത്തിൽ 3  -1 ന് ജയിച്ച റയൽ മാഡ്രിഡിന് രണ്ടാം പാദത്തിൽ ബാഴ്‌സിലോണക്കെതിരെ വ്യക്തമായ മുൻതൂക്കമുണ്ട്. റൊണാൾഡോ കളിക്കുന്നിലെങ്കിലും ഇസ്കോയും ബെയ്‌ലും ബെൻസീമയും ചേർന്ന ആക്രമണ നിര ബാർസിലോണ പ്രധിരോധത്തിന് ശക്തമായ വെല്ലുവിളി സൃഷ്ട്ടിക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.

റൊണാൾഡോയുടെ വിലക്ക് നീക്കാൻ റയൽ മാഡ്രിഡിന് സ്പാനിഷ് ഗവണ്മെന്റിന്റെ ട്രിബുണലിൽ അപ്പീലിന് പോകാൻ അവസരമുണ്ട്. 8 വർഷത്തെ മാഡ്രിഡ് കാലത്ത് റൊണാൾഡോയുടെ 6മത്തെ ചുവപ്പ് കാർഡ് ആയിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement