അത്ലറ്റിക്കോയ്ക്ക് എതിരെ കഷ്ടപ്പെട്ട് സമനില നേടി റയൽ മാഡ്രിഡ്

87ആം മിനുട്ടിൽ റൊണാൾഡോ രക്ഷകനായത് കൊണ്ട് സാന്റിയാഗോ ബെർണബെയുവിൽ റയൽ മാഡ്രിഡ് ഒരു വലിയ നാണക്കേടിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് അത്ലറ്റിക്കോ ബിൽബാവോയെ നേരിട്ട റയൽ മാഡ്രിഡിന് 87 മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന റയൽ മാഡ്രിഡ് അവസാനം സമനില ഒപ്പിക്കുകയായിരുന്നു.

14ആം മിനുട്ടിൽ വില്യംസ് നേടിയ ഗോൾ അത്ലറ്റിക്കോ ബിൽബാവോയ്ക്ക് ലീഡ് നേടിക്കൊടുത്തത് മുതൽ സമനിലയ്ക്കായി ശ്രമിച്ച റയലിന് രക്ഷകനായത് റൊണാൾഡോ ആണ്. മോഡ്രിചിന്റെ ഷോട്ടിൽ നിന്ന് ഒരു ബാക്ക് ഹീൽ ഫ്ലിക്കിലൂടെ റൊണാൾഡോ സമനില ഗോൾ നേടുകയായിരുന്നു. തുടർച്ചയായ 12ആം മത്സരത്തിലും റൊണാൾഡോ ഗോൾ നേടി തന്റെ റയൽ മാഡ്രിഡ് റെക്കോർഡിനൊപ്പം എത്തി.

റൊണാൾഡൊ നേടിയ ഗോളിനായി റാമോസ് ശ്രമിച്ചത് കൊണ്ട് ഓഫ്സൈഡ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് അത്ലറ്റിക്കോ താരങ്ങൾ പ്രതിഷേധം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 33 മത്സരങ്ങളിൽ 68 പോയന്റുമായി റയൽ 3ആം സ്ഥാനത്ത് തന്നെ തുടരുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവന്റസിന് സമനില, നാപോളിക്ക് വിജയം. ഇറ്റലിയിൽ കിരീടപോരാട്ടം കനക്കുന്നു
Next articleമാഹിയിൽ ഫ്രണ്ട്സ് മമ്പാടിന് ജയം