Site icon Fanport

ബാഴ്സ യുവതാരം റിക്വി പുജ് ക്ലബ് വിടില്ല

യുവതാരങ്ങൾക്ക് ബാഴ്സലോണയിൽ അവസരം കുറയുന്നു എന്ന പരാതികൾ ഉണ്ട് എങ്കിലും ബാഴ്സലോണ താരം റിക്വി പുജ് ക്ലബ് വിടില്ല. അടുത്ത സീസണിൽ ലോണിൽ പോലും ക്ലബിനു പുറത്തേക്ക് പോകണ്ട എന്നാണ് റിക്വി പുജിന്റെ തീരുമാനം. ബാഴ്സലോണയിൽ തന്നെ തനിക്ക് അവസരം ലഭിക്കും എന്ന് യുവതാരം പ്രതീക്ഷിക്കുന്നു. പുതിയ പരിശീലകൻ സെറ്റിയന്റെ വിശ്വാസം നേടിയെടുക്കാൻ ആകും പുജിന്റെ പരിശ്രമം‌.

ബാഴ്സലോണ അക്കാദമിയിലൂടെ വളർന്ന താരത്തെ ഫസ്റ്റ് ടീമിലേക്ക് കഴിഞ്ഞ മാസം സെറ്റിയൻ ഉയർത്തിയിരുന്നു. ബാഴ്സലോണ അക്കാദമിയിൽ ഏറ്റവും ടാലന്റുള്ള താരമാണ് റിക്വി. നേരത്തെ വാല്വെർദെയ്ക്ക് കീഴിൽ അവസരം കിട്ടാതെ ആയപ്പോൾ താൻ ക്ലബ് വിട്ടേക്കും എന്ന് റിക്വി സൂചനകൾ നൽകിയിരുന്നു. ഇരുപതുകാരനായ താരം ബാഴ്സലോണയുടെ അടുത്ത മെസ്സി ആകും എന്നൊക്കെ പ്രവചിക്കപ്പെട്ടിരുന്ന താരമാണ്.

Exit mobile version